പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെഎസ്‌യുവിന്റെ പരാതി. നോമിനേഷന്‍ ഉള്‍പ്പെടെ നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വൈകിപ്പിച്ചതായി കെഎസ്‌യു ചൂണ്ടികാട്ടി. ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കെഎസ്‌യു ആരോപിച്ചു. വിഷയത്തില്‍ കോളേജില്‍ കെഎസ്‌യു പ്രതിഷേധം തുടരുന്നു.
എസ്എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയ്ക്കും പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ കെഎസ്‌യു നേതാക്കള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ മണിക്കൂറുകളോളം പ്രിന്‍സിപ്പാളെ ഉപരോധിച്ചിരുന്നു. ഉപരോധത്തിനോടുവില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പസില്‍ ഉണ്ടായിരുന്നത്.
Content Highlights: SFI wants recount in Ottappalam NSS College election KSU say trying to subvert the result