ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ ; കോഴിക്കോട് കൊലവിളി മുദ്രാവാക്യം

യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് നേരെയായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം.

dot image

കോഴിക്കോട്: കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സംഭവം. 'ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍. ഇല്ലാതായത് ഓര്‍ക്കുന്നില്ലേ' എന്നായിരുന്നു മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് നേരെയായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം.

ആദ്യമായാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ യുഡിഎസ്എഫ് അഞ്ചു സീറ്റുകൾ വിജയിച്ചത്. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. വർഷങ്ങളായി എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു വിജയം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസിന്റെ മുന്നിൽ വെച്ചായിരുന്നു മുദ്രാവാക്യം വിളി നടന്നത്.

ഡിവൈഎഫ്ഐ അക്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ പിഎ വൈശാഖിന്‍റെ മര്‍ദനമെന്ന് യുഡിഎസ്എഫ് ആരോപിച്ചു.

Content Highlight: DYFI slogan after election in SARBTM Government College Koyilandy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us