ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും, സംവിധാനം ഒരുക്കി അന്വേഷണ സംഘം

ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും ഓഫീസിലെ ഫോൺ നമ്പറുമാണ് പരാതി അറിയിക്കാനായി നൽകിയിരിക്കുന്നത്

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും ഓഫീസിലെ ഫോൺ നമ്പറുമാണ് പരാതി അറിയിക്കാനായി നൽകിയിരിക്കുന്നത്. 0471 2330768 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയാക്കാം.

സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ ഏർപ്പെടുത്തിയ അതേ സംവിധാനം തന്നെയാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാമെന്നാണ് ഡിഐജി ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 12ഓളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റ‍ർ ചെയ്തിട്ടുള്ളത്. റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. മൊഴി നൽകയവരെ സമീപിച്ചുവെങ്കിലും നടപടികളുമായി മുന്നോട്ട് പോകാൻ ആരും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൂടുയാണ് രഹസ്യമായി പരാതി നല്‍കാന്‍ പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത്.

Content Highlights: Hema Committee Report investigation team has prepared a special number and mail id to report complaints

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us