തലസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികന്റെ ആരോഗ്യനിലയിൽ പുരോ​ഗതി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വിദേശത്ത് നിന്ന് വന്ന 75കാരനാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികൻ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ. വിദേശത്ത് നിന്ന് വന്ന 75കാരനാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.

മ്യൂറിൻ ടൈഫസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗി ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്.

തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്.

Content Highlights: Progress in the health condition of an elderly person who was confirmed to have murine typhus

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us