വി എ അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള യോ​ഗ്യതയില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വ‍ർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ അരുൺകുമാറിന് ഇത് ഇല്ലാത്തതാണ് തിരിച്ചടിയായത്.

dot image

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള മിനിമം യോ​ഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഐ എച്ച് ആർഡി ഡയറക്ടർക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വ‍ർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ അരുൺകുമാറിന് ഇത് ഇല്ലാത്തതാണ് തിരിച്ചടിയായത്.

തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തിൽ അരുൺ കുമാർ പങ്കെടുത്തിരുന്നു. കൂടാതെ അഞ്ചുപേരും പങ്കെടുത്തിരുന്നു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്. അരുൺകുമാർ ഒഴികെ അഭിമുഖത്തിൽ പങ്കെടുത്തവരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും സേവനം അനുഷ്ഠിച്ചവരാണ്.

Content Highlight: VA Arun Kumar not eligible to be IHRD Director, affidavit in HC by AICTE

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us