കോഴിഫാമില്‍ ഇഴജന്തുക്കള്‍ക്കുവെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്

dot image

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ വത്സല ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45നാണ് സംഭവം നടന്നത്.


കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഊരുട്ടമ്പലം വെള്ളൂര്‍ക്കോണത്ത് തെങ്ങിന്‍ തൈക്ക് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസവും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി മരിച്ചിരുന്നു. തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം മുളയറ സ്വദേശിനി സുശീലയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തൊഴിലുറപ്പ് ജോലിക്കിടെ സുശീല അടക്കം ഇരുപത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുശീല മരണത്തിന് കീഴടങ്ങുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us