സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

ചെന്നൈയിലെ ഓഫീസില്‍ എത്തിയാണ് വീണാ വിജയന്‍ മൊഴി നല്‍കിയത്

dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഓഫീസില്‍ എത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം.

 സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയായിരുന്നു. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.

സി.എം.ആര്‍.എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ്പിന്‍റെ കണ്ടെത്തലും പുറത്ത് വന്നിരുന്നു.

Content Highlights: CMRL-Exalogic Case SFIO Recorded Veena vijayan's Statement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us