ആര്‍എസ്എസ് വേദിയിലെത്തി ഔസേപ്പച്ചന്‍; വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷന്‍

ക്രൈസ്തവ വിഭാഗങ്ങളെ ആകര്‍ഷിച്ചതിനാലാണ് സുരേഷ് ഗോപിയുടെ വിജയം സാധ്യമായതെന്ന വിലയിരുത്തല്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനുണ്ട്.

dot image

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി നടക്കുന്നത്. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം. ജാതി മതഭേദമന്യേ നടക്കുന്ന പരിപാടിയാണ്. എല്ലാ ഭാരതീയരും ഒന്നാണെന്നും നമ്മൾ ഒന്നായി പ്രവർത്തിക്കുകയെന്നും സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും ഔസേപ്പച്ചൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു..

ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വിജയദശമി ദിവസത്തിലെ പഥസഞ്ചലനം. ആ പരിപാടിയുടെ പൊതുപരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധേയമാണ്. തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ വിഭാഗങ്ങളെ ആകര്‍ഷിച്ചതിനാലാണ് സുരേഷ് ഗോപിയുടെ വിജയം സാധ്യമായതെന്ന വിലയിരുത്തല്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തൃശൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെല്ലാം സുരേഷ് ഗോപിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നു. ലോക്‌സഭയിലേക്ക് നേടിയ വിജയം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔസേപ്പച്ചനെ ആര്‍എസ്എസ് വേദിയിലെത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Ousepachan reached the stage of RSS

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us