എസ്എഫ്‌ഐഒ നടപടിയില്‍ പുതുതായി ഒന്നുമില്ല, കോംപ്രമൈസ് ഇല്ലെന്ന് തെളിഞ്ഞല്ലോ: മുഹമ്മദ് റിയാസ്

കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി

dot image

കോഴിക്കോട്: മാസപ്പടി കേസിലെ അന്വേഷണത്തില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായില്ലേയെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. ബിജെപിയും ആര്‍എസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചാരണം നടത്തിയില്ലേ. അവര്‍ക്കിപ്പോള്‍ എന്താണ് പറയാനുള്ളത്. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയോട് ആര്‍എസ്എസിനും ബിജെപിക്കും പ്രത്യേക സ്‌നേഹമാണ്. അതുകൊണ്ടാണല്ലോ തലക്ക് ഇനാം പ്രഖ്യാപിച്ചതെന്നും റിയാസ് പരിഹസിച്ചു.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണമാണ്. ബിജെപിക്കെതിരെ അതിശക്തമായ പ്രതികരണം ഉയര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തിനോട് കേന്ദ്രം പക വീട്ടല്‍ സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം പക തീര്‍ക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിരോധമാണ് തുടരുന്നത്. അര്‍ഹമായ വിഹിതം പോലും തരാതെ ബുദ്ധിമുട്ടിച്ചു. കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ഇന്നും ഇടതുപക്ഷത്തിനൊപ്പമാണ്. ആ വിശ്വാസം തകര്‍ക്കാനാണ് ഈ പ്രചാരണങ്ങളെല്ലാം. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Content Highlights: SFIO Enquiry in Exalogic case P A Mohammed Riyas Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us