കോട്ടയം: ഒക്ടോബര്‍ 13, 14 തീയതികളില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ ക്ലേവ് കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ VCK , അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോല്‍ തിരുമാവളന്‍ എം പി ഉദ്ഘാടനം ചെയ്തു. SC/ST ലിസ്റ്റില്‍ ഉപസംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവ് നല്‍കിയ സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും അതുമറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി - പട്ടികവര്‍ഗ്ഗ ലിസ്റ്റ് അയിത്തം അനുഭവിച്ച ജനവിഭാഗങ്ങളെ ഒരു ഏകതാന സ്വഭാവമുള്ള വിഭാഗമായി കണ്ടുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയും, ഡോ ബി ആര്‍ അംബേദ്കറും നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ഡോ. രവികുമാര്‍ എംപി വ്യക്തമാക്കി.
2025 ജനുവരി 24 , 25 തീയതികളില്‍ ഡല്‍ഹി കേന്ദ്രമായ സംഘടനകളുടെ ദേശീയ കോണ്‍ ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദളിത് നേതാവ് അശോക് ഭാരതി പ്രഖ്യാപിച്ചു. ദേശീയ തല പങ്കാളിത്തമുള്ള നാഷണല്‍ കോണ്‍ ക്ലേവിനോട് കൂടി ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് തീരുമാനിച്ചു.
കോണ്‍ക്ലേവിന്റെ അധ്യക്ഷ വേദിയില്‍ പ്രസിഡന്റ് ഇളം ചെഗുവേര (വി സി കെ കേരള ഓര്‍ഗനൈസര്‍, വി സി കെ പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി ), ബി എസ് മാവോജി (എപിപിഎസ് ചെയര്‍മാന്‍ ), അഡ്വക്കേറ്റ് പി കെ ശാന്തമ്മ , പി എം വിനോദ് (കെപിഎംഎസ്) എന്നിവര്‍ സന്നിഹിതരായിരുന്നു. കെ അംബുജാക്ഷന്‍ (ജനറല്‍ കണ്‍വീനര്‍) സ്വാഗതം പറഞ്ഞു, അശോക് ഭാരതി (NACDAOR, ഡല്‍ഹി ) പ്രഭാകര്‍ രാജേന്ദ്രന്‍ (NADO, നാഷണല്‍ കോര്‍ഡിനേറ്റര്‍ ) അരുണ്‍ ഖോട്ട് (Editor Justice News ലക്‌നൗ), രാമചന്ദ്രന്‍ മുല്ലശ്ശേരി (SMS), Dr കല്ലറ പ്രശാന്ത് (ജനറല്‍ സെക്രട്ടറി AKCHMS), Dr K മുകുന്ദന്‍ ( MG ട്രസ്റ്റ് ), Dr N V ശശിധരന്‍ (APPS), കെ ദേവരാജന്‍ (PRDS), I R സദാനന്ദന്‍( KCS), M ഗീതാനന്ദന്‍ ( ജനറല്‍ കോഡിനേറ്റര്‍ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് )Dr N ബാബുരാജ് ( ദളിത് ഡോക്ടര്‍സ് അസോസിയേഷന്‍)
D.R വിനോദ് (കേരള സാംബവ സഭ )Adv P O ജോണ്‍ (NDLF ) PD സുരേഷ് ( പ്രസിഡന്റ് ഭരതര്‍ മഹാ ജനസഭ) K G സുഗതന്‍ (APPS) P G ജനാര്‍ദ്ദനന്‍ ( ഗോത്ര മഹാസഭ ) സി ഐ ജോണ്‍സണ്‍ (MASS) സി മായാണ്ടി (SC /ST കോഡിനേഷന്‍ പാലക്കാട്) സി ജെ തങ്കച്ചന്‍ (ആദി ജനസഭ) തിലകമ്മ പ്രേംകുമാര്‍ (AISCSTO), അഡ്വക്കേറ്റ് സുനില്‍ സി കുട്ടപ്പന്‍(APPS),അനു മോഹന്‍, ഡോക്ടര്‍ ദുഷ്യന്തന്‍ (ILP) മുരളി തോന്നക്കല്‍( VCK) ബാബു പന്മന (PKS) എം കെ ദാസന്‍ (ജാതി ഉന്മൂലന പ്രസ്ഥാനം) പത്മനാഭന്‍ മൊറാഴ ( കണ്ണൂര്‍) കുഞ്ഞമ്പു കല്യാശ്ശേരി (ബിപിജെസ് കണ്ണൂര്‍ ) ശശിധരന്‍ മാസ്റ്റര്‍ ( സാഹോദര്യസമത്വ സംഗം ) പി കെ രാധ (KDF സെക്കുലര്‍ ) വയലാര്‍ രാജീവന്‍ (BDP) തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: South Indian Conclave of Dalit - Tribal Organisations inaugurated by Dr. Thola Thirumavalan MP