'ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥ'; നിയന്ത്രണം നടപ്പാക്കാന്‍ വിദ്യഭ്യാസ വകുപ്പ്

അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഇപ്പോള്‍ ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

സിലബസ് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്ന് മന്ത്രി ചോദിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും സംസ്ഥാനത്തിന്റെ എന്‍ഒസി വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലര്‍ക്ക് അതൊന്നും വോണ്ടാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമന്ദിരത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: V Sivankutty Against The Nursery Schools That Working Without Permission

dot image
To advertise here,contact us
dot image