സംസ്ഥാന നേതൃത്വത്തോട് ആലോചിച്ച ശേഷം ആനി രാജയ്ക്ക് അഭിപ്രായം പറയാം: ബിനോയ് വിശ്വം

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ നടപടി മുസ്ലിം ന്യൂനപക്ഷത്തെ അന്യവൽക്കരിക്കുമെന്നും പുതിയ ഉത്തരവ് മതപരമായ ഭിന്നതയ്ക്ക് കാരണമാകുമെന്നും ബിനോയ് വിശ്വം

dot image

കൊച്ചി: ആനി രാജയ്ക്ക് കേരളത്തിലെ ഏത് വിഷയത്തിലും അഭിപ്രായം പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ സംസ്ഥാന നേതൃത്വത്തോട് ആലോചിച്ചേ പറയാവൂവെന്നും ഇക്കാര്യത്തിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ നടപടി മുസ്ലിം ന്യൂനപക്ഷത്തെ അന്യവൽക്കരിക്കുമെന്നും പുതിയ ഉത്തരവ് മതപരമായ ഭിന്നതയ്ക്ക് കാരണമാകുമെന്നും പറഞ്ഞ ബിനോയ് വിശ്വം ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അയ്യപ്പൻ്റെ പേരിൽ കുളംകലക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരം കൊടുക്കരുത്. ബിജെപിക്ക് ഭക്തിയല്ല, മറിച്ച് നീചമായ രാഷ്ട്രീയ പ്രവർത്തനമാണുള്ളതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. പൂരം കലക്കിയതിൽ ആർക്കാണോ ഉത്തരവാദിത്തം അത് പുറത്തു വരണം. എഡിജിപിയെ മാറ്റി നിർത്തിയതുകൊണ്ട് കാര്യമില്ല. നടപടി വേണം.

കുട്ടനാട്ടിൽ ജോലി ചെയ്യാത്ത ഒരു എൽസി അംഗത്തെ മാറ്റി. മറ്റൊരാളും മാറി. വേറെ ഒരാളും പുറത്തുപോയിട്ടില്ല. പി വി അൻവർ എല്ലാവർക്കും ഒരു പാഠമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. ശബരിമല സ്പോട്ട് ബുക്കിംഗ് നല്ലതാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ ബിജെപിയെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് തുരങ്കപ്പാത നിർമാണത്തിൽ ആവർത്തിച്ച് പഠനം വേണം. പരിണിത ഫലങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കണം. വയനാട് ദുരന്തം ഒരു പാഠമാണ്. വികസനം വേണം. പക്ഷേ ഇരട്ട തുരങ്കപ്പാതയാണോ പരിഹാരം എന്ന് ചിന്തിക്കണം. പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് അപകടമുണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടറി ഡി രാജയ്ക്ക് കത്തയച്ചിരുന്നു. വിവാദ വിഷയങ്ങളിൽ ആനിരാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്നായിരുന്നു കത്തിൽ ചൂണ്ടിക്കാട്ടിയത്.

content highlights: Binoy Viswam said Ani Raja will give her opinion after consulting the state leadership

dot image
To advertise here,contact us
dot image