'പുഷ്പനെ അവഹേളിച്ചു'; മാത്യു കുഴല്‍നാടന്റെ എംഎല്‍എ ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

ഓഫീസിന് മുന്നില്‍ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ബാനറും ഡിവൈഎഫ്‌ഐ ഉയര്‍ത്തി

dot image

കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ചെന്നാരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ബാരിക്കേട് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേഡിന് മുകളില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്റെ ഓഫീസിലും ഡിവൈഎഫ്‌ഐ ബാനര്‍ ഉയര്‍ത്തി. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ബാനറാണ് പതിച്ചത്. എന്നാല്‍ ഡിവൈഎഫ്‌ഐ കെട്ടിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റി.

കഴിഞ്ഞ ദിവസം നിയമസഭയിലായിരുന്നു മാത്യു കുഴല്‍നാടന്റെ പരാമര്‍ശമുണ്ടായത്. മാത്യു കുഴല്‍നാടന്‍ പുഷ്പനെ അവഹേളിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎം വഞ്ചിച്ചെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നായിരുന്നു പുഷ്പന്‍ ഏത് നേരിനു വേണ്ടിയായിരുന്നു നിലകൊണ്ടതെന്ന് അദ്ദേഹം ചോദിച്ചത്. അവനവനുവേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി എന്ന വരികളും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചിരുന്നു.

Content Highlights: DYFI protest against Mathew Kuzhalnadan on Pushpan remarks

dot image
To advertise here,contact us
dot image