തൃശൂര്‍: കാരുണ്യ 'മാന്‍ ഓഫ് ദി ഇയര്‍ 2024' പുരസ്കാരം റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്.
തൃശൂര്‍ പഴുവില്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26 ന് പഴുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. കൊല്ലം പത്തനാപുരം ഗാന്ധിഭവന് ചെയര്മാന് ഡോക്ടര്‍ സോമരാജനെ ചടങ്ങില്‍ ആദരിക്കും.
സത്യന് അന്തിക്കാട്, കെ എന്‍ എ ഖാദര്‍, ഹരിശ്രീ അശോകന് തുടങ്ങി നിരവധി പ്രമുഖ ചടങ്ങില്‍ പങ്കെടുക്കും. കവിയൂര്‍ പൊന്നമ്മ അനുസ്മരണവും സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവവും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
Content Highlights: Karunya Man of the Year 2024 Awarded to Anto Augustine Managing director of Reporter TV