സിനിമകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത് ഭരണഘടനാ അനുസൃതമാക്കണം: ഹൈക്കോടതിയില്‍ വനിതാകമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യമുണ്ട്

dot image

കൊച്ചി: ഹൈക്കോടതിയില്‍ സംസ്ഥാന വനിതാകമ്മീഷന്റെ അധികസത്യവാങ്മൂലം. സിനിമകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത് ഭരണഘടനാ അനുസൃതമാക്കണമെന്നും ഇത് നിര്‍ദ്ദിഷ്ട ചലച്ചിത്ര നയത്തിന്റെ ഭാഗമാകണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യമുണ്ട്.

സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമസാധുതയില്ല. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമഭേദഗതി വേണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യമുണ്ട്. ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പോഷ് നിയമത്തിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും വനിതാ കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനം നിര്‍ബന്ധമാക്കണം. പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ ഒരു അധിക രേഖയായാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Content Highlights: Kerala Women's Commission's Affidavit In High Court

dot image
To advertise here,contact us
dot image