തിരുവനന്തപുരം: തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട് ബിജെപി. കരവാരം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിനെതിരെ എൽഡിഎഫാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗവും രണ്ട് എസ്‌ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ബിജെപി അംഗം വി ഷിബുലാലിൻ്റെ പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി.
വികസന കാര്യങ്ങളിൽ തടസം നിൽക്കുന്നുവെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം സമർപ്പിച്ചത്. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സിപിഐഎമ്മിന് അഞ്ചും സിപിഐ, ജെഡിഎസ് അംഗങ്ങളും ചേർന്ന് എൽഡിഎഫിൽ ഏഴ് പേരാണുള്ളത്. കോണ്‍ഗ്രസിനും എസ്‌ഡിപിഐക്കും രണ്ട് അംഗങ്ങളാണുള്ളത്.
Content Highlight: BJP loses it's panchayat rule in Trivandrum