ഷാജന്‍ സ്‌കറിയയുടെ പരാതി: പി വി അന്‍വറിനെതിരെ പൊലീസ് കേസ്

എരുമേലി പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്

dot image

തിരുവനന്തപുരം: ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. എരുമേലി പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്.

മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍സ് ആക്ട് 196, 336, 340, 356 തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlights: Police Case Against P V Anvar On Shajan Skariah's Complaint

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us