ഞാനൊരു സാധാരണ കോണ്‍ഗ്രസുകാരന്‍, സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനം: രാഹുല്‍ മാങ്കൂട്ടത്തില്‍

ഈ പ്രായത്തിനിടയില്‍ പാര്‍ട്ടി തനിക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കി. ഇപ്പോള്‍ നല്‍കിയതും വലിയ അവസരമെന്നും രാഹുല്‍

dot image

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്നത് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെപ്പോലെ ഒരു സാധാരണ കോണ്‍ഗ്രസുകാരന് ഇത് അഭിമാന നിമിഷമാണ്. ഈ പ്രായത്തിനിടയില്‍ പാര്‍ട്ടി തനിക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കി. ഇപ്പോള്‍ നല്‍കിയതും വലിയ അവസരമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

ഒരുപാട് നല്ല നേതാക്കളും മനുഷ്യരുമുള്ള ഇടമാണ് പാലക്കാട്. പ്രായത്തിന് മുകളിലും താഴെയും ഒരുപാട് സഹോദരങ്ങളുള്ള സ്ഥലം. കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ തനിക്ക് സംഘടനാ ചുമതലയുണ്ടായിരുന്നത് പാലക്കാടായിരുന്നു. അതുകൊണ്ടുതന്നെ അവിടത്തെ മനുഷ്യരെ അറിയാം. കെ സി വോണുഗോപാല്‍, വി ഡി സതീശന്‍, കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ വിളിച്ചിരുന്നു. പാലക്കാട്ടെ നേതാക്കളില്‍ നിന്നുള്ള പിന്തുണ ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവിരുദ്ധ വികാരമുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള അവസരം വെല്ലുവിളിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights- rahul mamkootathil on his candidateship in palakkad by election

dot image
To advertise here,contact us
dot image