മനസമാധാനം നല്‍കുന്ന വിധി, ഈ ദിവസത്തിനായാണ് കാത്തിരുന്നത്: ഷിബിന്റെ പിതാവ്

ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണയിലാണെന്നും ഇയാളെ എത്രയും വേഗം പിടികൂടണമെന്നും ഭാസ്‌കരന്‍ ആവശ്യപ്പെട്ടു

dot image

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസിലെ വിധിയില്‍ പ്രതികരണവുമായി ഷിബിന്റെ പിതാവ് ഭാസ്‌കരന്‍. മനസമാധാനം നല്‍കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത്രയും കാലം ഈ ദിവസത്തിനായാണ് കാത്തിരുന്നതെന്നും ഭാസ്‌കരന്‍ പ്രതികരിച്ചു. ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണയിലാണെന്നും ഇയാളെ എത്രയും വേഗം പിടികൂടണമെന്നും ഭാസ്‌കരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായില്ലെന്നും ഷിബിന്റെ പിതാവ് പറഞ്ഞു. അന്നത്തെ വടകര റൂറല്‍ എസ്പി പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റപത്രം തയ്യാറാക്കാന്‍ ഫണ്ട് പോലും നല്‍കിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ വീട് പണിക്കുള്ള തുക മാറ്റിവെച്ചാണ് എഫോര്‍ ഷീറ്റ് വാങ്ങിയതെന്നും ഭാസ്‌കരന്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും 15,16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരോ ലക്ഷം രൂപ വീതം പ്രതികള്‍ പിഴ ഒടുക്കണം. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

Content Highlights: Shibin's Fathers Response On Court Verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us