കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിന്തുണച്ച് രംഗത്തെത്തിയ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ ഫൈസല്‍ ബാബുവിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഷിബു മീരാന്‍. ആരു പറഞ്ഞാലും പി പി ദിവ്യ ചെയ്തത് ദിവ്യമായ അഴിമതി വിരുദ്ധ പോരാട്ടമാകില്ല. ക്രൂരമായ നിഷ്ടുരമായ കൊലപാതകമേ ആകൂ. കേസെടുക്കണം. എന്നാണ് ഷിബു മീരാന്റെ പ്രതികരണം.
മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരല്‍ ചൂണ്ടുന്നത് ദിവ്യകര്‍മ്മമാണ്. പൊതുജനത്തിന്റെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവര്‍ ഒരിക്കല്‍ സ്വന്തം കഴുത്തില്‍ കുരുക്ക് മുറുക്കുമെന്നുമാണ് ഫൈസല്‍ ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഷിബു മീരാന്റെ പ്രതികരണം പൂര്‍ണ്ണരൂപം
ആത്മഹത്യയല്ല..
കൊന്നതു തന്നെയാണ്…
പ്രെട്രോള്‍ പമ്പിന് ശുപാര്‍ശ പറയാന്‍ പി പി ദിവ്യക്കെന്തവകാശം?ഈ പമ്പ് തുടങ്ങാനുദ്ദേശിക്കുന്ന ആളുമായും പമ്പുമായും ദിവ്യക്കുള്ള ബന്ധമെന്താണ്? ക്ഷണിക്കപ്പെടാത്ത ചടങ്ങില്‍ കടന്നു കയറി തെളിവില്ലാതെ അഴിമതി ആരോപണം ഉന്നയിക്കാന്‍ മാത്രം പക എന്തിനാണ്..
നവീന്‍ ബാബുവിന്റേത് പരമ്പരാഗത സി പി എം കുടുംബമാണ്.. അമ്മ സി പി എം പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു… അദ്ദേഹവും ഭാര്യയും പാര്‍ട്ടി സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകരാണ്.. കുടുംബം ഒന്നടങ്കം പാര്‍ട്ടി പ്രവര്‍ത്തകരാണ്.. നേതൃനിരയില്‍ തന്നെ ഉള്ളവരാണ്.. നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് സി പി എം ഏരിയാ കമ്മിറ്റിയംഗവും, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനന്‍ തന്നെ പറയുന്നു.. ഒരു പരാതിയും ലഭിച്ചിട്ടില്ല എന്ന് റവന്യൂ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു..
പമ്പുടമ ഇപ്പോള്‍ പറയുന്ന കഥ പി പി ദിവ്യയെ രക്ഷിക്കാനാണെന്നും ഉറപ്പ്…
ആന്തൂരില്‍ എല്ലാ രേഖകളും ശരിയാക്കിയിട്ടും കണ്‍വന്‍ഷന്‍ സെന്ററിന് എന്‍ ഒ സി ലഭിക്കാതെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തിരുന്നു.. കാരണം കൈക്കൂലി കൊടുക്കാന്‍ പണമില്ലായിരുന്നു.. അന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെ സംരക്ഷിച്ചവരാണ് ഇന്ന് നവീന്‍ ബാബുവിനെ വളഞ്ഞിട്ടാക്രമിച്ച് കൊന്നത്…..
ആരു പറഞ്ഞാലും…
പി പി ദിവ്യ ചെയ്തത് ദിവ്യമായ അഴിമതി വിരുദ്ധ പോരാട്ടമാകില്ല..
ക്രൂരമായ നിഷ്ടുരമായ കൊലപാതകമേ ആകൂ…
കേസെടുക്കണം..
ശിക്ഷിക്കണം..
ദിവ്യമാരുടെ അധികാര ധാര്‍ഷ്ട്യം ഇനിയും മനുഷ്യരെ കൊന്നു തിന്നും മുന്‍പ്…