'ഡയറി എഴുതിയില്ല'; അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത

ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാല്‍ മുട്ടിനും താഴെ തല്ലിച്ചതച്ചത്

dot image

തൃശൂര്‍: ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാല്‍ മുട്ടിനും താഴെ തല്ലിച്ചതച്ചത്.

രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നെടുപുഴ പൊലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണം ഉയര്‍ന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്.

സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. എന്നാല്‍ അധ്യാപിക ഒളിവില്‍ ആണെന്ന വിശദീകരണമാണ് നെടുപുഴ പൊലീസ് നല്‍കുന്നത്.

Story Highlights: Teacher Beat student For not Writing Diary at Thrissur

dot image
To advertise here,contact us
dot image