തലയിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്; ചികിത്സിക്കാതെ തറയില്‍ കിടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്

ചികിത്സിക്കാതെ തറയിൽ കിടത്തിയ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു

dot image

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പൊള്ളലേറ്റെത്തിയ രോഗിയെ ചികിത്സിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

പൂജപ്പുര റസ്‌ക്യൂ ഹോമില്‍ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാന്‍ കുട്ടികളുമായി എത്തിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചികിത്സിക്കാതെ തറയില്‍ കിടത്തിയത്. രോഗി തറയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Thiruvananthapuram Medical college do not treating the burn patient

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us