രമ്യ ഹരിദാസ് പ്രചരണം ഇന്ന് ആരംഭിക്കും; കല്ലേക്കുളങ്ങര, അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

dot image

ചേലക്കര: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്. 8.30 ന് ചേലക്കരയിലെ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലും രമ്യ ഹരിദാസ് സന്ദര്‍ശനം നടത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കും. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ച് പിടിക്കുമെന്നും രമ്യ ഹരിദാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമ്യാ ഹരിദാസ്.

ഉപതിരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും വളരെ ഊര്‍ജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡന്റ്മാര്‍ പോലും കെപിസിസി പ്രസിഡന്റിനെ പോലെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാ?ഗമായി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പോലെ തന്നെ സമാന രീതിയിലുള്ള ഒരുക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. ആ രീതിയില്‍ കോണ്‍ഗ്രസ് അതിന്റേതായ മുന്നൊരുക്കങ്ങള്‍ വളരെ സജീവമായി എടുത്തിട്ടുണ്ടെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബര്‍ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബര്‍ 23നായിരിക്കും.

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.

Story Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us