എസി മുതൽ എഐ വരെ, അത്യാധുനിക സൗകര്യങ്ങൾ; സ്വിഫ്റ്റിന്റെ 10 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പുറത്തിറക്കി

മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം സ്വിഫ്റ്റിന്റെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകൾ അവതരിപ്പിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ 10 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പുറത്തിറക്കി. ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്വിഫ്റ്റിന്റെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകൾ നിരത്തിലിറങ്ങിയിരിക്കുന്നത്. എയ‍ർ കണ്ടീഷൻ, എഐ, ഫ്രീ വൈഫൈ, പുഷ് ബാക്ക് സീറ്റുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ബസി‍ൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലേർട്ടുകൾ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കാൻ സഹായിക്കും. മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ ബസിൽ ഉണ്ട്. 40 സീറ്റുകളാണ് ബസിൽ ആകെ ഉള്ളത്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിരത്തിലിറക്കുന്ന എയര്‍ കണ്ടീഷന്‍ ഉള്ള ബസുകളില്‍ സൗജന്യ വൈഫൈ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി ബസ് യാത്രകൾ സ്മാർട്ട് ആക്കുന്നത് വഴി ഏറ്റവും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Swift's 10 Super Fast Premium Buses Launched; State-of-the-art facilities from AC to AI

dot image
To advertise here,contact us
dot image