കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടിവി റോട്ടറി ക്ലബ്ബിനും മനാഫിനും ഒപ്പം കൈകോര്‍ത്ത് ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം. കിടപ്പിലായ രണ്ടു കുട്ടികളുടെയും പ്രാഥമിക പരിശോധന ഇന്ന് പൂര്‍ത്തിയാകും.
മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ചികിത്സ ആരംഭിക്കും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സ ഒരുക്കാനാണ് ശ്രമം. ഓര്‍ത്തോ ന്യൂറോ പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. കാര്‍ഡിയോളജി വിഭാഗത്തിലാണ് ഇന്നത്തെ പരിശോധന. ജനിതക വൈകല്യം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തും. ഇതിനുശേഷമാകും അടുത്തഘട്ട ചികിത്സ നിശ്ചയിക്കുക. റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി കോഴിക്കോടുമായി ചേര്‍ന്നാണ് ചികിത്സയൊരുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ റിപ്പോര്‍ട്ടര്‍ ടിവിയെ അറിയിച്ചിരുന്നു.
ഈശ്വര്‍ മാല്‍പ്പയ്ക്ക് മലയാളി നല്‍കുന്ന സമ്മാനമാണ് കുട്ടികളുടെ ചികിത്സ. ഈശ്വര്‍ മാല്‍പ്പയുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ ശാരീരിക അവസ്ഥയും മനസ്സിലാക്കിയതിനുശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്‍കയ്യെടുത്ത് ചികിത്സാ സൗകര്യം ഒരുക്കുന്നത്.
Sto