എഡിഎം നവീൻ ബാബുവിന്റെ മരണം: ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്ത് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്

dot image

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ഉടമയായ ടി വി പ്രശാന്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പമ്പ് നിർമിക്കാൻ അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ബിനാമി ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാൻ ടി വി പ്രശാന്തൻ എന്നയാളാണ് അപേക്ഷ നൽകിയത്. എൻഒസി ലഭിക്കാണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് പരാതിയെന്നാണ് ആരോപണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ് പ്രശാന്തൻ. ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്ത് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകൻ പറഞ്ഞു. ക്വാട്ടേഴ്‌സിൽ വെച്ചാണ് പണം നൽകിയത്. ഇക്കാര്യം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.

അതേസമയം എഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂർ കളക്ടർ റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിർണായ ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. എഡിഎം കൈക്കൂലിക്കാരൻ അല്ലെന്ന് പ്രശാന്തൻ പറയുന്നതാണ് ഫോൺ സംഭാഷണം. എൻഒസി ലഭിക്കാത്തത് പൊലീസ് റിപ്പോർട്ട് എതിരായതിനാലെന്നും പ്രശാന്തൻ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം ഒക്ടോബർ ആറിന് കൈക്കൂലി നൽകി എന്നാണ് പറയുന്നത്. എന്നാൽ ഒക്ടോബർ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തിൽ പ്രശാന്തൻ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല.

Content Highlight: ADM Naveen Babu's death; Central Petroleum Ministry seeks report from Bharat Petroleum

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us