സരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല, ഉചിതമായ സമയത്ത് പ്രഖ്യാപനം: പി രാജീവ്

ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാകും എല്‍ഡിഎഫ് പ്രഖ്യാപിക്കുകയെന്നും പി രാജീവ്

dot image

കൊച്ചി: പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ്. പി സരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാകും എല്‍ഡിഎഫ് പ്രഖ്യാപിക്കുകയെന്നും പി രാജീവ് പ്രതികരിച്ചു.

അടിച്ചേല്‍പ്പിച്ച തിരഞ്ഞടുപ്പിനുള്ള മറുപടി ജനം നല്‍കും. കോണ്‍ഗ്രസില്‍ നിന്ന് പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഹരിയാനയില്‍ സംഭവിച്ചത് കേരളത്തിലും കോണ്‍ഗ്രസിന് സംഭവിക്കുമെന്നും പി രാജീവ് വിമര്‍ശിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച പി രാജീവ്, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി സ്വതന്ത്രരെ പരിഗണിക്കാറുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി സരിന്റെ അഭിപ്രായം കേട്ടിട്ട് നിലപാട് പറയാം എന്നാണ് പറഞ്ഞത്. സരിന്‍ ഇന്ന് അഭിപ്രായം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി പാലക്കാട് ഘടകം അതനുസരിച്ച് സംസ്ഥാന നേതൃത്വത്തെ തീരുമാനം അറിയിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: P Rajeev About Palakkad LDF Candidate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us