എഡിഎം നവീനെ കുടുക്കിയത് തന്നെ?; സംരംഭകനോട് സമ്മതിച്ച് പ്രശാന്തന്‍; റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ സംരംഭകന്‍ തന്നെയാണ് ഈ ഫോണ്‍ സംഭാഷണത്തിലുമുള്ളത്

dot image

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യം പ്രശാന്തന്‍, സുബീഷ് എന്ന സംരംഭകനോട് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് ലഭിച്ചു. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശാന്തന്‍ സംരംഭകനോട് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ സംരംഭകന്‍ തന്നെയാണ് ഈ ഫോണ്‍ സംഭാഷണത്തിലുമുള്ളത്. റിപ്പോര്‍ട്ടര്‍ ബിഗ് എക്‌സ്‌ക്ലൂസീവ്.

ഇന്നലെ സംഭാഷണം വാര്‍ത്തയായതിന് പിന്നാലെയാണ് പ്രശാന്തന്‍ സംരംഭകനെ വിളിച്ചത്. തന്റെ സംഭാഷണം എന്തിന് റെക്കോര്‍ഡ് ചെയ്തുവെന്ന് പ്രശാന്തന്‍ ചോദിക്കുന്നുണ്ട്. ഇതിനിടെ എഡിഎം നവീന്‍ തന്നോട് പണം ചോദിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുബീഷ് പറയുന്നുണ്ട്. അതിന് മറുപടിയായി തന്നോടും പൈസ ചോദിച്ചിട്ടില്ലെന്ന് പ്രശാന്തന്‍ പറയുന്നു. നിങ്ങള്‍ കൈക്കൂലി കൊടുത്തിരുന്നെങ്കില്‍ ലൈസന്‍സിന് എഡിഎം ഒപ്പിട്ട് നല്‍കുമ്പോള്‍ നിങ്ങള്‍ തുള്ളിച്ചാടി പോകുമായിരുന്നില്ലെന്ന് സുബീഷ് പറയുന്നു. അതിന് മറുപടിയായി എഡിഎമ്മിന് പണം കൊടുത്തതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നാണ് പ്രശാന്തന്‍ പറയുന്നത്. അയാളെ പൂട്ടിക്കാനാണല്ലോ നിങ്ങളുടെ ഉദ്ദേശം എന്ന സുബീഷിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു പ്രശാന്തന്റെ മറുപടി.

എഡിഎം ഓഫീസില്‍ എന്‍ഒസിക്കായി എത്തിയപ്പോഴായിരുന്നു പ്രശാന്തനും സുബീഷും പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ എന്‍ഒസി ലഭിക്കാത്തതിന്റെ ആശങ്കകളായിരുന്നു ഇരുവരും പങ്കുവെച്ചത്. ആ സംഭാഷണത്തില്‍ നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്നോ പണം നല്‍കിയെന്നുള്ള വിവരമോ പ്രശാന്തന്‍ സംരംഭകനോട് പങ്കുവെച്ചിരുന്നില്ല. തനിക്ക് എന്‍ഒസി ലഭിക്കാത്തതിനുള്ള കാരണം പൊലീസാണെന്നും പൊലീസിന്റെ റിപ്പോര്‍ട്ട് തനിക്ക് എതിരാണെന്നുമായിരുന്നു പ്രശാന്തന്‍ പറഞ്ഞത്. ഇത് വാര്‍ത്തയായതോടെയാണ് പ്രശാന്തന്‍ സുബീഷിനെ വീണ്ടും ബന്ധപ്പെടുന്നത്.

Content Highlights- petrol pump owner prasanthan second phone record with enterpriser out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us