എന്‍ കെ സുധീറിന്റെ സ്ഥാനാര്‍ഥിത്വം വെല്ലുവിളിയല്ല, മത്സരം ആശയങ്ങള്‍ തമ്മില്‍: രമ്യ ഹരിദാസ്

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും രമ്യ ഹരിദാസ്

dot image

തൃശൂര്‍: ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ കെപിസിസി പ്രസിഡന്റ് എന്‍ കെ സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ലെന്ന് നിയുക്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. സുധീറുമായുള്ളത് അടുത്ത ബന്ധമാണ്. മത്സരം ആശയങ്ങള്‍ തമ്മിലാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉപതിരഞ്ഞെടപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് സുധീര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. ചേലക്കരയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു സുധീറിന്റെ പ്രതീക്ഷ. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ ഇടംപിടിച്ചത് ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസാണ്. ഇതോടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സുധീര്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ പി വി അന്‍വറുമായി സുധീര്‍ കൂടിക്കാഴ്ച നടത്തി ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിയിക്കുകയായിരുന്നു.

പാലക്കാട് മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിന് പിന്നാലെ പി സരിന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും സരിന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കരയില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സുധീര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞത്. പാർട്ടിയുടെ ഔദ്യോഗിക പദവികൾ ഇന്ന് രാജിവെയ്ക്കുമെന്നാണ് സുധീർ അറിയിച്ചിരിക്കുന്നത്.

Content Highlights- there is no challenge over n k sudheers candidateship says ramya haridas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us