'രാഹുലുമായി ഒരു തര്‍ക്കവുമില്ല'; ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മൻ

തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെ ബഹിഷ്‌കരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു

dot image

ന്യൂഡല്‍ഹി: രാഹുള്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മന്‍. രാഹുലുമായി ഒരു തര്‍ക്കവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെ ബഹിഷ്‌കരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയില്‍ കാണാം എന്ന് പറഞ്ഞതാണ്. എന്നാല്‍ ഷെഡ്യൂളില്‍ മാറ്റം വന്നു. ഇന്നും നാളെയും ഡല്‍ഹിയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്ന് പിന്നീട് കാണാം എന്ന് അറിയിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആര്‍ക്കും എപ്പോഴും സന്ദര്‍ശിക്കാം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തത്തിയ പി സരിന് തെറ്റുപറ്റിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സരിന്‍ തെറ്റ് തിരുത്തണം. പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് അനുസരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Content Highlights- there is no clash with rahul mamkootathil says chandy oommen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us