സരിന് മുന്നേറാനാവുമോ?; തന്‍റെ കൈയ്യില്‍ കവടിയില്ലെന്ന് എകെ ബാലന്‍

വടകരയിലെ ഡീല്‍ പുറത്തുവന്നുവെന്നും എകെ ബാലന്‍

dot image

പാലക്കാട്: വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞുവെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. സരിന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. വടകരയിലെ ഡീല്‍ പുറത്തുവന്നു. ബിജെപിക്കാരുടെ വീട്ടില്‍ പോയാലും ഷാഫി പറമ്പിലിനാണ് വോട്ട് കൊടുക്കുകയെന്ന് പറയുന്ന സാഹചര്യം ആയിരുന്നു. അതിന്റെ പ്രത്യൂപകാരമായി പാലക്കാട് ബിജെപിക്ക് ഗുണം ലഭിക്കും. സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഈ ഡീല്‍ എന്നും എ കെ ബാലന്‍ പറഞ്ഞു

പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും എ കെ ബാലന്‍ പ്രതികരിച്ചു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കും. പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. അത് അനുസരിച്ചാവും തീരുമാനം. വടകര നടന്ന ഗൂഢാലോചനയുടെ ഉള്ളിലെ കാവല്‍ ഭടനാണ് പുറത്തുവന്ന സരിന്‍ എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട് 'എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. എന്നിരുന്നാലും പാലക്കാടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സരിന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ ഇടത് വോട്ടുകള്‍ക്ക് പുറമേ നിന്നുള്ള വോട്ടുകളും സരിന് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

Content Highlights: There is a conspiracy to defeat LDF In Palakkad Said AK Balan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us