എ കെ ഷാനിബിന് പിന്തുണ; പാലക്കാട് കോൺ​ഗ്രസിൽ നിന്ന് വീണ്ടും രാജി

മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വിമൽ കൂട്ടിച്ചേർത്തു.

dot image

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ നിന്ന് വീണ്ടും രാജി.യൂത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമൽ പി ജിയാണ് രാജിവെച്ചത്. സാമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിമലിന്റെ രാജി പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് കപ്പൂര്‍ മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ.

എ കെ ഷാനിബിനൊപ്പം പാർട്ടി വിടുന്നു, സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് വിമൽ ഫേസ്ബുക്കിൽ കുറിച്ചത്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വിമൽ കൂട്ടിച്ചേർത്തു.

പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വൈകാരികമായായിരുന്നു എ കെ ഷാനിബിന്റെ പടിയിറക്കം. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്.

യൂത്ത് കോൺഗ്രസ് ഭാരവാഹിയിരുന്ന എ കെ ഷാനിബ് ഇന്ന് ഉച്ചയോടെയാണ് പാർട്ടി വിട്ടത്. പാർട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ടാണ് പാർട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാർട്ടിയിൽ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൻ സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണെന്നും ഷാനിബ് പറഞ്ഞിരുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാവും. തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമർശിച്ചിരുന്നു.

Content Highlight: Another leader quits congress in support to AK Shanib

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us