കോഴിക്കോട് കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മുളകുപൊടി വിതറി പണം തട്ടിയെടുത്തു; കൊള്ളയടിച്ചത് 25 ലക്ഷം രൂപ

പയ്യോളി സ്വദേശി സുഹൈലിനാണ് പണം നഷ്ടമായത്

dot image

കോഴിക്കോട്: കാട്ടിലപീടികയിൽ കാർ യാത്രക്കാരനെ തടഞ്ഞു നിർത്തി മുളകുപൊടി വിതറി പണം തട്ടിയെടുത്തു. പയ്യോളി സ്വദേശി സുഹൈലിനാണ് പണം നഷ്ടമായത്. എടിഎം ജീവനക്കാരനാണ് സുഹൈൽ. കൊയിലാണ്ടിയിൽ നിന്ന് പണം എടുത്ത് എടിഎമ്മിൽ നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്ന വഴി കാർ തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു.

'പർദ്ദയിട്ട ഒരാൾ കാറിന് മുൻപിലേക്ക് ചാടി. ഇറങ്ങി നോക്കിയ സമയത്ത് രണ്ടുപേർ ചേർന്ന് ബലംപ്രയോഗിച്ച് കാറിനകത്ത് പിടിച്ചുകയറ്റി കോഴിക്കോട് ഭാഗത്തേക്ക് തട്ടിക്കൊണ്ടുവന്നു. മുഖത്ത് മുളകുപൊടിയിട്ട് കയ്യും കാലും കെട്ടി കാറിന്റെ പുറകിലിട്ടു. സംഘം കാട്ടിലപീടികയിൽ ഉപേക്ഷിച്ച് പണവുമായി കടന്നുകളഞ്ഞു', സുഹൈൽ പറഞ്ഞു. ഇയാളിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായാണ് സൂചന.

Content Highlights: Complaint that money was extorted by sprinkling chilli powder at kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us