എന്നെ ആകർഷിച്ചത് വെളള വസ്ത്രം; അതിനാൽ കോൺ​ഗ്രസുകാരനാകാൻ ആ​ഗ്രഹമുണ്ടെന്ന് എം മുകുന്ദൻ

'കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വെള്ളവസ്ത്രം ധരിക്കാറില്ല'

dot image

കോഴിക്കോട്: കോൺ​ഗ്രസുകാരുടെ വെളള വസ്ത്രം തന്നെ ആകർഷിക്കാറുണ്ടെന്നും അതിനാൽ കോൺ​ഗ്രസുകാരനാകാൻ ആ​ഗ്രഹമുണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന സുഭാഷ് ചന്ദ്രന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വെള്ളവസ്ത്രം ധരിക്കാറില്ല. അവരെപ്പോഴും ക‌ടുത്ത നിറത്തിലുളള കുപ്പായങ്ങളാണ് ധരിക്കുന്നത്. കോൺ​ഗ്രസുക്കാരെ എപ്പോഴും വെളള വസ്ത്രത്തിലാണ് കാണുന്നത്. അത് തന്നെ ആകർഷിക്കാറുണ്ട്. അതിനാൽ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ടെന്ന് എം മുകുന്ദൻ പറഞ്ഞു.

വേദിയിലുണ്ടായ പ്രതിപക്ഷ നേതാവ് എം മുകുന്ദന് മറുപടിയായി ഇക്കാലത്ത് കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും സത്യം പറയാനുള്ള ആര്‍ജവം മതിയെന്നാണ് പ്രതികരിച്ചത്. വി ഡി സതീശനൊപ്പമുളള ഒരു യാത്രാ അനുഭവവും എം മുകുന്ദൻ പങ്കുവെച്ചു. രാഷ്ട്രീയക്കാര്‍ പൊതുവേ വായിക്കാറില്ലയെന്ന് പറയാറുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ യാത്രയിൽ ഒരാൾ പുസ്തകം വായിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ആ വ്യക്തി വി ഡി സതീശനായിരുന്നു. രാഷ്ട്രീയക്കാരില്‍ അദ്ദേഹം നല്ലൊരു വായനക്കാരനാണ്.

അന്ന് ട്രെയിനിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് വലിയ അത്ഭുതമായിരുന്നു. ഞാനൊരു കമ്യൂണിസ്റ്റ് സഹയാത്രികനാണല്ലോ അതുകൊണ്ട് കോണ്‍ഗ്രസ് നേതാവിന്റെ അടുത്തുപോവാന്‍ എനിക്ക് ഭയവും സന്ദേഹവുമുണ്ടായിരുന്നു. പക്ഷേ അന്ന് സതീശനുമായി കുറച്ചുനേരം സംസാരിച്ചുവെന്നും എം മുകുന്ദൻ പറഞ്ഞു.

ഇന്ന് വെളള വസ്ത്രത്തോടുളള ഇഷ്ടം സത്യ സന്ധമായി അദ്ദേഹം വിളിച്ചു പറഞ്ഞു. ഇക്കാലത്ത് അതുമതി. കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും സത്യം പറയാനുള്ള ആര്‍ജവമാണ് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ആളുകളെ വേര്‍തിരിച്ച് നിര്‍ത്തേണ്ടത്. ഒരുമിച്ച് നിന്നാണ് ചെറുത്ത് നില്‍പ് സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: M Mukundan says that he is attracted by the white clothes of Congressmen so he wants join congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us