തിരുവനന്തപുരം: അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലെ ന്യൂനർദ്ദവും മധ്യ-ആൻഡമാൻ കടലിന് മുകളിലെ ചക്രവാകച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദ്ദം തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്തുനിന്നും അകന്ന് പോകാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ഒക്ടോബർ 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ അടുത്ത ഒരാഴ്ച നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം
20/10/2024: തിരുവനന്തപുരം, ഇടുക്കി
21/10/2024: പത്തനംതിട്ട, ഇടുക്കി
22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രവചിച്ചിരിക്കുന്നത്.
Content Highlight: Rain Updates: Yellow alert in several districts in kerala, Heavy rain alert issued