പിണറായിക്ക് ബിജെപിയെ പേടി; നവീൻ ബാബുവിനെ കൊന്ന സിപിഐഎം പി പി ദിവ്യയെ ന്യായീകരിക്കുന്നു: വി ഡി സതീശൻ

പാലക്കാട് നടന്ന പ്രചരണ റാലിയിൽ നിരവധി പേരാണ് സരിന് പിന്തുണയറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: കേസുകളുള്ളത് കണ്ട് ബിജെപിയെ പേടിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവീൻ ബാബുവിനെ കൊന്നിട്ടും പിന്നെയും ആക്ഷേപിച്ച സിപിഐഎം പി പി ദിവ്യയെ ഇപ്പോഴും ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കുറി രാഹുൽ ​മാങ്കൂട്ടത്തിലിന് ഷാഫി പറമ്പിലിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ സിപിഐഎമ്മിനൊപ്പം ചേരുന്നത്. പാലക്കാട് സിപിഐഎമ്മിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് സരിൻ. സരിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒദ്യോ​ഗിക പ്രഖ്യാപനത്തിനിടെ കോൺ​ഗ്രസിനെതിരെ പരിഹസവുമായി എം വി ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺ​ഗ്രസിൽ പടവെട്ട് ആരംഭിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

സരിന് ഇപ്പോഴാണ് വിവേകം ഉണ്ടായത്. സരിനെ പുറത്താക്കാനുള്ള ഒരു അവസരത്തിനായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. സാഹചര്യം ഒത്തുകിട്ടിയപ്പോൾ സരിനെയും കോൺഗ്രസ് പുറത്താക്കി. പാർട്ടി വിട്ടുപോയ പലകണ്ണികളും ഇത്തവണ ഒന്നിക്കും. ഷാഫി പറമ്പിലിന് കിട്ടിയ വോട്ടുകൾ എന്തായാലും ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കില്ല. പാലക്കാട് സുരക്ഷിതമാണെന്നത് കോൺഗ്രസിന്റെ തെറ്റായ ധാരണ മാത്രമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇത്തവണ പ്രകടമാകും. പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാലക്കാട് നടന്ന പ്രചരണ റാലിയിൽ നിരവധി പേരാണ് സരിന് പിന്തുണയറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ തട്ടകമായിരുന്ന പാലക്കാട് ഇക്കുറി കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മത്സരത്തിനിറങ്ങും. ബിജെപി സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല.

Content Highlight: V D Satheesan slams cpim

dot image
To advertise here,contact us
dot image