പാലക്കാട്: ഷാഫി പറമ്പില്‍ എംപിയായതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം ഒഴിഞ്ഞ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മൂന്ന് പ്രധാന മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥിയായതോടെയാണ് തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചത്.
സംസ്ഥാന സെക്രട്ടറിയായ സി കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി.മണ്ഡത്തില്‍ വലിയ സ്വാധീനമുള്ള കൃഷ്ണകുമാറിനെ രംഗത്തിറക്കി കഴിഞ്ഞ തവണ കൈവിട്ട് പോയ പാലക്കാട് മണ്ഡലം ഇക്കുറി പിടിച്ചടക്കുമെന്നാണ് ബിജെപി അവകാശവാദം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 3859 വോട്ടുകള്‍ മാത്രമായിരുന്നു. അന്ന് മെട്രോ മാന്‍ ഇ ശ്രീധരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തന്നെ മത്സരിച്ചിട്ടും പാലക്കാട് നിയമസഭ മണ്ഡത്തില്‍ 9707 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ഇ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയായ പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഷാഫിയുടെ ഭൂരിപക്ഷം 3859ലേക്ക് കുറഞ്ഞതെന്നാണ് കോണ്‍ഗ്രസ് വാദം.
കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പോയ എല്‍ഡിഎഫ് ഇക്കുറി കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി സരിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ അട്ടിമറി നടന്ന് പാലക്കാട് മണ്ഡലം പിടിച്ചടക്കുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 43072 വോട്ടുകളാണ് ബിെ ജപിക്ക് നിയോജക മണ്ഡലത്തില്‍ ലഭിച്ചത്. എല്‍ഡിഎഫിന് 34640 വോട്ടുകളാണ് ലഭിച്ചത്.