മുതിർന്ന സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

dot image

കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ സംസ്കരിക്കും.

എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കെ ജെ ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.

Content Highlight: CPIM Leader KJ George passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us