അലൻ വാക്കറുടെ പരിപാടിക്കിടെ ഫോണ്‍ മോഷണം; പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന്

കൊടും ക്രിമിനലായ അതിഖ് ഉർ റഹ്മാൻ ഏഴ് വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്

dot image

കൊച്ചി: അലൻ വാക്കറുടെ പരിപാടിയിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. അതിഖ് ഉർ റഹ്മാൻ (38), വസിം അഹമ്മദ്‌ (32) എന്നിവരെ ഡൽഹി ദരിയാഗഞ്ചിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ഇവരെ കൊച്ചിയിലെത്തിയിച്ചിരുന്നു.

കൊടും ക്രിമിനലായ അതിഖ് ഉർ റഹ്മാൻ ഏഴ് വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. അതിഖ് ഉർ റഹ്മാന്റെ വീട്ടിൽ നിന്നാണ് രണ്ട് പേരും പിടിയിലായത്. കുട്ടികളുടെ ബാഗിൽ ആണ് ഇവർ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചത്. ഡൽഹിയിലെത്തിയ സംഘം മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഡൽഹി, മുംബൈ, ബെം​ഗളൂരു എന്നിവിടങ്ങളിലായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമായി രണ്ടുപേരെ വീതം അറസ്റ്റു ചെയ്തത്. മുംബൈയിൽ നിന്ന് മീരാ റോഡ് ഈസ്റ്റ് ശാന്തി പാർക്ക് സ്വദേശി സണ്ണ ഭോല യാദവ് (27), ഉത്തർപ്രദേശ് റാംപൂർ സ്വദേശി ശ്യാം ബരൻവാൾ (32) എന്നിവരെയാണ് പിടികൂടിയത്.

മോഷണത്തിനായി പ്രതികൾ എത്തിയത് അലൻ വാക്കർ എത്തിയ അതേ വിമാനത്തിലായിരുന്നു. അലൻ വാക്കർ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്ന പ്രതികൾ സെൽഫിയുമെടുത്ത ശേഷമായിരുന്നു പോക്കറ്റടി തുടങ്ങിയത്. പ്രതികളുടെ മൊബൈൽ ഫോണിൽ വിമാനത്തിനകത്തേയും വിമാനത്താവളത്തിലെയും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. പരിപാടി നടക്കുന്ന ദിവസം ഉച്ചയോടെയാണ് പ്രതികൾ കൊച്ചിയിലെത്തിയത്. ഹോട്ടലിൽ പോയി വിശ്രമിച്ച് രാത്രിയോടെ പരിപാടി നടക്കുന്ന ബോൾ​ഗാട്ടി പാലസിലെത്തി. 2000 രൂപ വിലവരുന്ന ടിക്കറ്റ് വാങ്ങിയായിരുന്നു സംഘം പരിപാടിയ്ക്കെത്തിയത്. പാട്ടിന്റെ ആവേശത്തിൽ ജനക്കൂട്ടം ആഹ്ലാദത്തിമിർപ്പിലായതോടെയാണ് പ്രതികൾ മോഷണം ആരംഭിച്ചത്. 21 ഐഫോണുകളടക്കം 36 ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ ഹോട്ടൽ മുറിയിലെത്തിയ പ്രതികൾ പിറ്റേദിവസം തന്നെ മുംബൈയിലേക്ക് മടങ്ങിയിരുന്നു.

ഫോണുകൾ നഷ്ടപ്പെട്ടെന്ന് കാട്ടി നിരവധി പരാതികൾ ലഭിച്ചതോടെയാണ് കൂട്ടകവർച്ച നടന്നതായി പൊലീസ് തിരിച്ചറിയുന്നത്. പിന്നാലെ നഷ്ടപ്പെട്ട ഫോണുകളുടെ ഐഡി ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ പിടികൂടിയത്.

Content Highlights: Footage of the arrest of the accused in the phone theft case of Alan Walker program from Delhi to the reporter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us