കൊച്ചി: ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് നടപടി. എളമക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പി വി ശ്രീനിജൻ എംഎൽഎ ഷാജൻ സ്കറിയയ്ക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിത അജണ്ടയുടെ ഭാഗമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനിജൻ എംഎൽഎ പരാതി നൽകിയതിന് പിന്നാലെ ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയുമായിരുന്നു.
ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
Content Highlight: Shajan Skariya arrested over derogatory remarks against MLA