സേഫ്റ്റി മുഖ്യം; എണ്ണപലഹാരങ്ങള്‍ പത്രകടലാസില്‍ പൊതിയല്ലേ! നിര്‍ദേശം

ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണം

dot image

തിരുവനന്തപുരം: എണ്ണപലഹാരം പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫലപ്രദമായ പാക്കിങിൽ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തും.

സംരംഭകര്‍ അടക്കം പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യസുരക്ഷാ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

Content Highlights: Food Safety Department directs only food grade packing materials should be used for packing oil snack

dot image
To advertise here,contact us
dot image