കോടികള്‍ തട്ടിയെടുത്ത് നാട് വിട്ട് യുപിയില്‍ ആത്മീയ വഴിയില്‍; ഒടുവില്‍ പ്രതി അമ്പലത്തറ പൊലീസ് പിടിയില്‍

കുഞ്ഞിച്ചന്തു മേലത്ത് നായരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു.

dot image

കാസര്‍കോട്: നിരവധി നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ചിട്ടി ഫണ്ട് തട്ടിപ്പുകാരന്‍ പൊലീസ് പിടിയില്‍. 2022 ജൂണ്‍ മുതല്‍ ഒളിവില്‍ പോയ കുഞ്ഞിച്ചന്തു മേലത്ത് നായര്‍(67) ആണ് അമ്പത്തല പൊലീസിന്റെ പിടിയിലായത്.

കോട്ടയം ആസ്ഥാനമായുള്ള സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും കാസര്‍കോട് ചെമനാട് പഞ്ചായത്തിലെ പെരുമ്പള സ്വദേശിയുമാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍. സിഗ്‌സില്‍ നിക്ഷേപിച്ച പണം ഇടപാടുകാര്‍ക്ക് നല്‍കാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നുവെന്നാണ് കേസ്.

18 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പലരില്‍ നി്ന്നും നിക്ഷേപമായി വാങ്ങിയത്. നീലേശ്വരത്ത് ഓഫീസ് തുറന്നാണ് ജില്ലയില്‍ നിന്നും നിക്ഷേപകരെ കണ്ടെത്തിയത്. 2018ല്‍ നീലേശ്വരം പൊലീസാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍ക്കെതിരെ ആദ്യത്തെ കേസ് എടുത്തത്. അന്ന് കുഞ്ഞിച്ചന്തു മേലത്ത് നായരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് പരാതി പ്രവാഹമുണ്ടായത്. പിന്നീടാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍ ഒളിവില്‍ പോയത്.

മൂന്നാം മൈലിലെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിച്ചന്തു മേലത്ത് നായരെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ ജോലിയെടുത്ത് വേറൊരു വ്യക്തിത്വത്തില്‍ ജീവിക്കുകയായിരുന്നുവെന്ന് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിച്ചന്തു മേലത്ത് നായര്‍ ഉത്തര്‍പ്രദേശിലായിരുന്നുവെന്നും അവിടെ ഒരു ആത്മീയ ഗുരുവിന്റെ ശിഷ്യനായി കഴിയുകയായിരുന്നുവെന്നാണ് കേസുമായി ബന്ധപ്പെട്ടിരുന്ന പൊലീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കുഞ്ഞിച്ചന്തു മേലത്ത് നായരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു.

Content Highlights: The chit fund fraudster, who stole crores of rupees from many investors has been arrested by the police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us