നടന്‍ ബാല വിവാഹിതനായി; വധു ബന്ധു കോകില

കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍വെച്ച് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം

dot image

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാം വിവാഹമാണിത്.

വിവാഹിതനായി ബാല, ദമ്പതികൾ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നു

വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.

ബാല വിവാഹിതനായി, ബാലയുടെ വിവാഹ ചടങ്ങിൽ നിന്ന്

നേരത്തെ വീണ്ടും വിവാ​ഹിതനാകുന്ന കാര്യം ബാല അറിയിച്ചിരുന്നു. എന്നാൽ വധു ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല.

ബാലയുടെ വിവാഹ ചടങ്ങിനിടെ

​ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തു. എന്നാൽ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.

Content Highlights: Actor Bala got married

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us