'എൻഡിഎയിൽ നിന്ന് അവ​ഗണന നേരിടുന്നു'; പാലക്കാട് മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും

'സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും ബിജെപി ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്'

dot image

പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും. എൻഡിഎയിൽ നിന്നും പാർട്ടി അവ​ഗണന നേരിടുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിത്വമെന്നും ബിഡിജെഎസ് മലമ്പുഴ സെക്രട്ടറി എസ് സതീഷ് അറിയിച്ചു. സതീഷ് ആണ് പാലക്കാട് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

തിര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പാർട്ടിയെ അവ​ഗണിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപിക്കുള്ളത്. എൻഡിഎ ഒരു മുന്നണിയായിപ്പോലുമല്ല പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും ബിജെപി ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്. ബിഡിജഎസിന് എത്ര സീറ്റുണ്ടെന്ന് പരിഹാസം നിറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇക്കുറി മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പതാക

അതേസമയം പാർട്ടിയിൽ യാതൊരു വിധ ആശയക്കുഴപ്പവും ഇല്ലെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ അനുരാ​ഗ് പറഞ്ഞു. എൻഡിഎയിൽ സജീവമായി നിൽക്കുന്ന പാർട്ടിയാണ് ബിഡിജെഎസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാമനിർദേശ പത്രിക നൽകിയാൽ, സതീഷിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റിനിർത്തുമെന്നും അനുരാഗ് അറിയിച്ചു.

Content Highlight: BDJS to contest in Palakkad by election; Says facing discrimination from NDA

dot image
To advertise here,contact us
dot image