'പ്രിയങ്ക ഗാന്ധി കരുത്തയായ വനിത; പാർലമെന്റിൽ വയനാടിന്റെ ശബ്ദം ഉച്ചത്തിലാകും'; മല്ലികാർജുൻ ഖർഗെ

പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്ന ഈ അവസരത്തിൽ വയനാട്ടിൽ വന്നതിൽ ഏറെ സന്തോഷമെന്നും ഖർഗെ പറഞ്ഞു

dot image

പ്രിയങ്ക ഗാന്ധി കരുത്തയായ വനിതയെന്നും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്കയെ വയനാട്ടിലെ ജനങ്ങൾ ജയിപ്പിക്കണമെന്നും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖർഗെ.

പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്ന ഈ അവസരത്തിൽ വയനാട്ടിൽ വന്നതിൽ ഏറെ സന്തോഷമെന്നും ഖർഗെ പറഞ്ഞു. കേരളത്തെയാകെ ഞെട്ടിച്ച മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച ഖർഗെ, എല്ലാ വെല്ലുവിളികളെയും മനക്കരുത്തോടെ നേരിട്ട വയനാടൻ ജനതയുടെ ധൈര്യത്തേയും അഭിനന്ദിച്ചു.

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുവാൻ തീരുമാനിച്ചപ്പോൾത്തന്നെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി വേണമെന്ന് ജനങ്ങൾ പറഞ്ഞതാണ്. പ്രിയങ്ക കരുത്തയായ വനിതായാണെന്നും പർലമെന്റിൽ വയനാടിന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ തന്നെ കേൾക്കുമെന്നും ഖർഗെ പറഞ്ഞു. പ്രിയങ്കയെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്നും പുതിയ പ്രതീക്ഷയോടെയും ശക്തിയോടെയും ഐക്യത്തോടെയും കൂടി മുൻപോട്ട് പോകണമെന്നും ഖർഗെ അഭ്യർത്ഥിച്ചു.

വയനാടും കോൺഗ്രസുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്. പാർട്ടിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് എപ്പോഴുമുള്ള ഈ വിജയങ്ങൾക്ക് കാരണം. പ്രിയങ്കയുടെ ഇന്നത്തെ വരവ് വെറും നാമനിർദേശപത്രിക സമർപ്പണമല്ല, വലിയ വാഗ്ദാനം കൂടിയാണ്. പ്രിയങ്ക ശക്തയായ സ്ത്രീയാണെന്നും, ഹത്രാസിലും രാജ്യത്തെമ്പാടും സ്ത്രീകൾക്ക് വേണ്ടി പ്രിയങ്ക മുന്നിൽനിന്നത് നിങ്ങൾ കണ്ടതാണെന്നും വയനാട്ടിലെ വികസനത്തിനും പ്രിയങ്ക മുന്നിൽത്തനെയുണ്ടാകുമെന്നും ഖർഗെ ഉറപ്പുനൽകി.

Content Highlights: Mallikarjun Kharge on Priyanka Gandhi and Wayanad

dot image
To advertise here,contact us
dot image