ചേന്ദമം​ഗലം വില്ലേജ് ഓഫീസ് നിർമാണത്തിൽ ക്രമക്കേട്; ശരിവെച്ച് സബ് കളക്ടറുടെ റിപ്പോർട്ട്: REPORTER IMPACT

ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം.

dot image

കൊച്ചി: ചേന്ദമം​ഗലം വില്ലേജ് ഓഫീസ് നിർമാണത്തിൽ ക്രമക്കേട് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സബ് കളക്ടറുടെ റിപ്പോർട്ട്. ക്രമക്കേട് സംഭവിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടർ വാർത്തയെ ശരിവെച്ചുകൊണ്ടാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ഫോർട്ട്‌ കൊച്ചി സബ് കളക്ടർ എറണാകുളം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ പരിശോധന വേണമെന്നാണ് ശുപാർശ. വില്ലേജ് ഓഫീസിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പിഡബ്ല്യുഡി ഡിവിഷനോട് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം.

നിർമാണത്തിലിക്കെ തന്നെ വില്ലേജ് ഓഫീസ് കെട്ടിടത്തിന് വിള്ളൽ വീണിരുന്നു. മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം നടത്താനിരുന്ന കെട്ടിടത്തിനാണ് വിള്ളൽ വീണത്. നിർമാണത്തില‍െ അപാകതയെ റിപ്പോർട്ടർ ടിവിയാണ് പുറത്തുകൊണ്ടുവന്നത്. 44 ലക്ഷം രൂപ മുടക്കി 1600 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമിച്ചത്.

ചേന്ദമംഗലം വില്ലേജ് ഓഫീസ് കെട്ടിടം

എന്നാൽ നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം ലഭിക്കുന്നത്. അന്ന് നിർമാണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ പി എസ് ശാരിക, വില്ലേജ് ഓഫീസ് നിർമാണത്തിൽ​ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ആവശ്യത്തിന് കമ്പി ഇട്ടിട്ടില്ലെന്നും കൃത്യമായ സിമന്റ് അല്ല ഉപയോ​ഗിച്ചതെന്നും ആദ്യ ഘട്ട നിർമാണത്തിൽ പാലിക്കേണ്ടിയിരുന്ന കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നുമായിരുന്നു പരാതി.

ചേന്ദമംഗലം വില്ലേജ് ഓഫീസ് കെട്ടിടം

കെട്ടിടത്തിന്റെ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു അന്ന് റിപ്പോർട്ടർ വാർത്ത നൽകിയത്. ഇതിന് പിന്നാലെ റവന്യൂ മന്ത്രി കെ രാജൻ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറോട് വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രാഥമികമായി ക്രമക്കേട് സംഭവിച്ചെന്ന് കണ്ടെത്തിയത്.

Content Highlight: Sub collector report says irregularirties happened in Chendamangalam village office construction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us