'എന്നെ പിന്തുണക്കാനുള്ള ഡിഎംകെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'; രാഹുല്‍ മാങ്കൂട്ടത്തില്‍

എല്ലാ ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

dot image

പാലക്കാട്: സ്ഥാനാര്‍ത്ഥി പിന്‍വലിച്ച് തന്നെ പിന്തുണക്കാനുള്ള ഡിഎംകെയുടെയും പി വി അന്‍വറിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് നന്ദി.വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടെയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ചിഹ്നം വൈകാരികതയുടെ വിഷയമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു. എല്ലാ ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

'ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോല്‍ക്കണം എന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു', അൻവർ പറഞ്ഞു.

Story Highlights:

dot image
To advertise here,contact us
dot image