വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി: കേരളീയം ഇത്തവണയില്ല

കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു

dot image

തിരുവനന്തപുരം: കേരളീയം പരിപാടി ഇത്തവണ സംഘടിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം.

കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. നേരത്തെ പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്നും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളീയം ധൂര്‍ത്തല്ലെന്നും നാടിന്റെ നിക്ഷേപമാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Government has decided not to organize the Keralayam program this year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us