ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് കെ സുധാകരൻ

പി പി ദിവ്യയ്ക്ക് കമ്മീഷന്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതി നല്‍കിയതെന്ന് കെ സുധാകരന്‍

dot image

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂരില്‍ തന്നെയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പി പി ദിവ്യ പൊലീസ് സംരക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

'നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പ്രതികരിക്കാന്‍ നാവ് പൊങ്ങിയില്ല. ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണ്. വിളിക്കാത്ത യോഗത്തില്‍ ദിവ്യ എന്തിന് കയറിപ്പോയി. കമ്മീഷന്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വേണം', സുധാകരന്‍ പറഞ്ഞു.

വയനാട്ടിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് എന്താണെന്ന് കാണിക്കാനുള്ള അവസരമാണിതെന്നും സുധാകരന്‍ പറഞ്ഞു. 'വയനാട്ടിലെ റാലിയിലെ പങ്കാളിത്തം കേരള രാഷ്ട്രീയത്തിലെ യുഡിഫിന്റെ തിരിച്ചുവരവാണ്. ചേലക്കരയും പാലക്കാടും ജയിക്കും. ജയിക്കാനുള്ള വോട്ടൊക്കെ അവിടെയുണ്ട്,' കെ സുധാകരന്‍ പറഞ്ഞു.

KPCC president K Sudakaran
കെ സുധാകരൻ

അതേസമയം പി പി ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വിധി പറയുന്നത് കോടതി 29ലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും ദിവ്യയുടെയും വാദം കേട്ടതിന് ശേഷം വിധി പറയുന്നത് മാറ്റുകയായിരുന്നു.

വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത പ്രയാസമാണുണ്ടായതെന്ന് കുടുംബവും വാദിച്ചു. നവീന്‍ ബാബുവിനെതിരെയുള്ള പരാതി മരണത്തിന് ശേഷം തയ്യാറാക്കിയതാണെന്നും കുടുംബം കോടതിയില്‍ പറഞ്ഞു. കൈക്കൂലി വാങ്ങിയതിന് ഉറപ്പില്ലെന്ന് പറയുന്നുവെന്നും ഉറപ്പില്ലാത്ത കാര്യത്തിനാണ് പൊതുമധ്യത്തില്‍ അവഹേളിച്ചതെന്നും കുടുംബം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് നോക്കേണ്ടതെന്നും കുടുംബം വാദിച്ചു. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ലെന്ന് ദിവ്യയും പറഞ്ഞു. ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സമയം ചോദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KPCC President K Sudhakaran says P P Divya is on under police protection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us