തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന.
Content Highlights: More than 100 kg of gold seized from Thrissur